നല്ല അഭിനയത്തോടൊപ്പം നല്ല ചെയ്തികളിലൂടെയും സൂര്യ തമിഴകത്തിന്റെ പൊന്നോമന പുത്രനായി മാറാറുണ്ട്. പുതിയ സിനിമയുടെ ലാഭവിഹിതത്തില്‍ നിന്നും ഒരു കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയാണ് സൂര്യ സോഷ്യല്‍ മീഡിയയുടെ കൈയ്യടി ഏറ്റുവാങ്ങിയിരിക്കുന്നത്. കടെയ്കുട്ടി സിങ്കം എന്ന ചിത്രത്തില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നാണ് സൂര്യ ഒരു കോടി രൂപ കര്‍ഷകര്‍ക്കായി സമ്മാനിച്ചത്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് കടെയ്കുട്ടി സിങ്കം നിര്‍മ്മിച്ചത്. തമിഴ് നാട്ടിലും കേരളത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന കടെയ്കുട്ടി സിങ്കം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
Post Your Comments