സമൂഹ മാധ്യങ്ങളില്‍ ഒരൊറ്റ ദിവസം കൊണ്ട് താരമായ പെണ്‍കുട്ടിയാണ് ഹനാൻ. കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ദൃശ്യങ്ങളും വാർത്തയും വ്യാപകമായി പ്രചരിച്ചതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹനാനെ തേടി സഹായമെത്തി. ഇതിനൊക്കെ പുറമെ, തന്റെ അടുത്ത ചിത്രത്തിൽ അവസരം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഒരു നാടകം മാത്രമാണെന്നും മറ്റുമുള്ള വിമര്‍ശനം ശക്തമായി. ഇതിനെ തുടര്‍ന്ന് ഹനാനെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ശക്തമായി. ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഹനാൻ നടത്തുന്നതെന്ന് വിമർശനമുയർന്നു. മീൻകച്ചവടം നാടകമായിരുന്നെന്നും പ്രചാരണങ്ങളുണ്ടായി. ഈ സന്ദര്‍ഭത്തില്‍ തന്റെ ജീവിതാവസ്ഥ തുറന്നു പറഞ്ഞു ഹനാന്‍ രംഗത്തെത്തി
‘‘ഇത്രയും കാലം ജീവിച്ചത് ആരുടേയും സഹായം സ്വീകരിച്ചിട്ടല്ല. കുറേ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്. ഉമ്മച്ചിയ്ക്ക് മാനസികമായിട്ട് പ്രശ്നം, ബാപ്പച്ചി ഉപേക്ഷിച്ചിട്ട് പോലും ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും അവസരം കിട്ടിയത്. ഒരുപാട് നടന്നിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടാൻ. ടേക്ക് ഓഫിൽ ഒരു സീനാണ് വന്നത്. അങ്ങനെ വല്ല ചാൻസ് കിട്ടിയാൽ ഞാൻ പോകും. അങ്ങനെ ഞാൻ പോയാലും കടയിൽ ഒരാള് ഉണ്ടാവും. ഇന്ന് മോർണിങ്ങില് ചെമ്പക്കരേന്ന് മീൻ ഞാൻ സ്ഥിരം പറഞ്ഞിരിക്കുന്ന ഓട്ടോയിൽ ഷിജൂന്ന് പറയണ ചേട്ടൻ അവിടെ കൊണ്ടു വന്ന് അവിടെ വച്ചിട്ടുണ്ട്. ഇന്ന് അഞ്ചരയ്ക്ക് ഞാൻ കച്ചോടം ചെയ്യാൻ അവിടെ ഉണ്ടാകും. എന്നും ഞാൻ എന്റെ കച്ചോടം ഞാൻ ഇതു പോലെ തുടരും. ഞാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെൺകുട്ടിയാണ്. എന്നെ ഒന്ന് സഹായിക്കണ്ട. എനിക്ക് വൈറലാവണ്ട. ഒരു മീഡിയേടെ മുന്‍പിലും ഞാൻ മുൻപ് വന്നിട്ടില്ല. എനിക്ക് വൈറലാവണ്ട, എന്നെ ആരും സഹായിക്കണ്ട. സഹായിക്കാൻ വരുന്നവരുടെ ഇടിയാണ് കോളജിൽ. ഒരു പെൺകുട്ടിയാണ് ഞാൻ എന്റെ ജീവിതം ഇല്ലാണ്ടക്കരുത്.’’, കൈകൂപ്പി പൊട്ടി കരഞ്ഞ് ഹനാൻ പറയുന്നു
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർഥിനിയാണ് ഹനാൻ.
Post Your Comments