ആയിരം കോടി ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതം ചെയ്യുന്നതിന്റെ പ്രഖ്യാപനം ആരാധകര്‍ അതിശയത്തോടെയാണ് കേട്ടത്. വ്യവസായ പ്രമുഖനായ ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. സിനിമയുടെ പ്രാരംഭ ചര്‍ച്ചകളും ലൊക്കേഷന്‍ സെറ്റും പുരോഗമിക്കവേ എന്ത് കൊണ്ട് താന്‍ ‘രണ്ടാമൂഴം’ ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഹരിഹരന്‍.
‘പഴശ്ശിരാജ’യ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്‍, ഞങ്ങളെ സമീപിച്ചപ്പോള്‍, എങ്കില്‍ രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് ഞാനാണ്. എം.ടിയുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണത്. എം.ടിക്കും ആ നിര്‍ദ്ദേശം ഇഷ്ടമായി. എഴുത്തും തുടങ്ങി. മോഹന്‍ ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തി. അന്ന് രണ്ടാമൂഴത്തിന്റെ പുസ്തകരൂപം എന്നോട് ചോദിച്ചുവാങ്ങിയിട്ടാണ് അദ്ദേഹം മടങ്ങിയത്. രണ്ടാമൂഴത്തിന്റെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ എം.ടി ഒരുകാര്യം പറഞ്ഞു. ഇത് ഒരു സിനിമയില്‍ ഒതുക്കുവാന്‍ ആകില്ല. അങ്ങനെ ചെയ്താല്‍ നോവിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതുകൊണ്ട് രണ്ടുസിനിമകള്‍ ചെയ്യാം. എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
Post Your Comments