സിനിമാ ലോകത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീറെഡ്ഡി. തമിഴ് തെലുങ്ക് താരങ്ങളുടെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ശ്രീറെഡ്ഡി ഇപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത്.
‘എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ് സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും എന്റെ മുന്‍കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി. അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്.’–ശ്രീറെഡ്ഡി പറയുന്നു.
‘ജോലി രാജിവച്ചാണ് സിനിമയിലേയ്ക്ക് പോകുന്നത്. ഒഡിഷന്‍ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തര്‍ ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വരാന്‍ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. കാരണം എനിക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോള്‍ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകന്‍ ഉപദ്രവിച്ചു.’ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി
Post Your Comments