സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സിനിമാ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്നുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. സാംസ്കാരിക മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ച് കൊണ്ട് ഒദ്യോഗികമായി കത്തയക്കും. മോഹന്‍ലാലിന്‍റെ മറുപടി എന്താകും എന്ന് ഉറ്റു നോക്കുകയാണ് പൊതു സമൂഹം.
മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും താരത്തിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുണ്ട്.
മുഖ്യ അതിഥി എന്ന നിലയില്‍ മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ട എന്ന വാദവുമായി നിരവധിപ്പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും മോഹന്‍ലാലിനെ പിന്തുണയ്ക്കുന്നവരുടെ നിര അതിലും വലുതാണ്
ഈ വിഷയവുമായി ബന്ധപ്പെട്ടു റസൂല്‍ പൂക്കൂട്ടി തന്റെ അഭിപ്രായം പങ്കുവെച്ചു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതില്‍ തെറ്റില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടത് മുഖ്യമന്ത്രിയാണെന്ന നിവേദനത്തിലെ ആദ്യ ഭാഗത്തോട് എനിക്ക് യോജിപ്പാണുള്ളത്. എന്നാല്‍, അതിലെ രണ്ടാം ഭാഗത്തോട് ഒട്ടും തന്നെ യോജിക്കാന്‍ എനിക്കാവില്ല. അവാര്‍ഡ്ദാനം പോലുള്ള ഒരു ചടങ്ങില്‍ നിന്ന് ആളുകളോട് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. ആരാണ് മുഖ്യാതിഥി എന്നതൊക്കെ സിനിമയുടെ വലിയ പരിപ്രേക്ഷ്യത്തിന്റെ ഭാഗമാണ്. ഒരു സ്വതന്ത്ര സംവിധായകന്‍ മുഖ്യധാരാ സിനിമാക്കാരനേക്കാളും അഭിനേതാവിനേക്കാളും അപകര്‍ഷത തോന്നേണ്ട കാര്യമില്ല. ഒരാള്‍ ഒരു മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നത് ഒരു അയോഗ്യതയല്ല. അതൊരു വലിയ സാംസ്കാരിക പ്രശ്നമാണെന്നും തോന്നുന്നില്ല. അഭിനേതാക്കളും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും എഴുത്തുകാരും ഗായകരും സംഗീത സംവിധായകരും അടങ്ങുന്ന മുഖ്യധാരയിലെ മുഴുവന്‍
സിനിമാ പ്രവര്‍ത്തകരോടും ആദരവും ബഹുമാനവുമുണ്ട് എനിക്ക്. ഇവരുടെയൊക്കെ പ്രവര്‍ത്തനമാണ് എന്നെ അഭ്രപാളിയുടെ മാജിക്കിലേയ്ക്ക് ആകര്‍ഷിച്ചതും ഈ കാണുന്ന ഞാനായി മാറിയതും. ഒരു വലിയ താരത്തെ ക്ഷണിക്കുന്നതു വഴി അവാര്‍ഡ്ദാന ചടങ്ങിന്റെ വിശുദ്ധി നഷ്ടപ്പെടും എന്ന കാഴ്ചപ്പാട് ഒരു പ്രത്യേകതരം ചിന്താഗതിയുടെ സൃഷ്ടിയാണ്. സിനിമയെന്ന വ്യവസായത്തെ നിലനിര്‍ത്തുന്നത് ഈ മുഖ്യധാരയാണെന്ന് ദയവു ചെയ്ത് മനസ്സിലാക്കൂ. അവരുടെ സിനിമയോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, സിനിമയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നവരെ ബഹിഷ്കരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക വഴി നിങ്ങള്‍ എങ്ങനെയാണ് നല്ല സിനിമയുടെ പതാകാവാഹകരാവുക. എല്ലാവരെയും ഉള്‍ക്കൊള്ളിക്കുമ്ബോള്‍ മാത്രമാണ് അത് സ്വകാര്യ ചാനലുകളുടെ കാശു കൊടുക്കുന്ന ഷോകളില്‍ നിന്ന് വ്യത്യസ്തമാവുക. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ സെലിബ്രിറ്റികള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെ പ്രദര്‍ശിപ്പിക്കുന്ന ലോക സിനിമകളുടെ നിലവാരം തകര്‍ന്നിട്ടില്ല. ബഷീര്‍ പറഞ്ഞതുപോലെ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ ഈ ഇമ്മിണി ബല്ല്യ ഒന്ന് എന്ന കാഴ്ചപ്പാടാണ് ഈ കാഴ്ചപ്പാടിന് പിറകില്‍. സ്വതന്ത്ര സിനിമയുടെ ഇന്ത്യയിലെ ജീവിക്കുന്ന ഏക ഇതിഹാസമായ അടൂര്‍ സാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എന്റെ സുഹൃത്തുക്കളെ ദയവു ചെയ്ത് വളരൂ.
Post Your Comments