സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചോദ്യം. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യ അതിഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ 107-പ്പേര് ഒപ്പിട്ട നിവേദനത്തിനു പ്രസക്തി ഇല്ലാതെയായിരിക്കുകയാണ്.
തലശ്ശേരിയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ചടങ്ങിനിടെ മുഖ്യമന്ത്രി പിണാറായി വിജയന് അവാര്‍ഡ് ലഭിച്ചിട്ടില്ലാത്ത താരങ്ങളും ചടങ്ങില്‍ പങ്കെടുക്കണമെന്നു വ്യക്തമാക്കിയിരുന്നു.
2011-ല്‍ സലിംകുമാറിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ മുഖ്യ അതിഥിയായി വേദിയിലുണ്ടായിരുന്നത് തമിഴ് സൂപ്പര്‍ താരം സൂര്യയാണ്. 2015-ല്‍ മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments