Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodLatest NewsMovie GossipsNEWS

ഐശ്യര്യ- അഭിഷേക് ബന്ധത്തില്‍ വിള്ളല്‍; പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്

ബോളിവുഡ് താര സുന്ദരി ഐശ്യര്യ റായിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍. മുംബൈ വിമാനത്താവളത്തിൽ എത്തിയ താരങ്ങളുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം. ഐശ്വര്യയും അഭിഷേക് ബച്ചനും തമ്മിൽ അകൽച്ചയിലാണ് എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലാകുകയും ചെയ്തു. ഇതോടെ ഇരുവരും അടികൂടുകയാണ് എന്ന തരത്തിൽ വാർത്ത പ്രചരിച്ചു.

അഭിഷേകും ഐശ്വര്യയും മകള്‍ആരാധ്യയും വിമാനമിറങ്ങുന്നതും അതിനു ശേഷം അഭിഷേക് ഇവരില്‍ നിന്നും മാറി അൽപം മുമ്പിലായി നടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഐശ്വര്യ മകളേയും ചേർത്ത് പിന്നിലായി നടക്കുന്നതും വീഡിയോയിൽ കാണാം. ഇതുകണ്ട മാധ്യമപ്രവർത്തകർ ഇരുവരും തമ്മിൽ പ്രശ്നത്തില്‍ ആണെന്നും ഐശ്വര്യ മകളെ അച്ഛനിൽ നിന്നും അകറ്റി തന്നിലേക്ക് ചേർത്ത് നിർത്തുകയാണെന്നും ചില മാധ്യമങ്ങള്‍ വാർത്ത ഇറക്കി. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘ഇത്തരത്തിൽ വ്യാജ വാർത്തകൾ ചമയ്ക്കുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കുക. സ്ഥിരമായി വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകും. പക്ഷേ, അത് സത്യസന്ധമായും നീതിയുക്തമായും ചെയ്താൽ മാത്രമേ അഭിനന്ദനം അർഹിക്കുകയുള്ളു, നന്ദി’. –അഭിഷേക് ട്വീറ്റ് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button