
ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികൾക്ക് വേണ്ടിയാണ് ഇതെന്നുമാണ് വാർത്തകൾ. രണ്ട് പേരും പരസ്പരം ഒരു അവസരം കൂടി നല്കാന്‍ തീരുമാനിച്ചിരിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.
ഹൃത്വികും സുസെയ്നും പരസ്പരം കുറ്റപ്പെടുത്തുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യാതെയായിരുന്നു പിരിഞ്ഞത്. വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാനും ഇരുവരും ശ്രമിച്ചു. കുട്ടികൾക്കു വേണ്ടിയാണ് അവർ ആ തീരുമാനമെടുത്തതെന്നാണ് പല അഭിമുഖങ്ങളിലും പറഞ്ഞത്. ഹ്രീഹൻ, ഹ്രിദാൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളാണ് ഇവർക്ക്. വീണ്ടും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കുകയാണ്.
Post Your Comments