CinemaGeneralMollywoodNEWS

‘ഞങ്ങള്‍ക്കിടയില്‍ സിനിമ വിഷയമാകാറില്ല’; ഫഹദിനെക്കുറിച്ച് സഹോദരന്‍

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ്‌ രവി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്നയാളാണ് ഫാസിലിന്‍റെ രണ്ടാമത്തെ മകന്‍ ഫര്‍ഹാന്‍ ഫാസില്‍. ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയുടെ ഭാഗമായ ഫര്‍ഹാന്‍.  ബഷീര്‍ എന്ന നായക കഥാപാത്രത്തെബി അവതരിപ്പിച്ചാണ് ജനമനസ്സുകളില്‍ ഇടംനേടിയത്.

തന്റെയും ചേട്ടന്‍ ഫഹദിന്റെയും സിനിമാ കാഴ്ചപാടുകള്‍ രണ്ടാണെന്നാണ് താരം പറയുന്നത്. ഞങ്ങള്‍ സിനിമകളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാറില്ല. ഫഹദിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു എനിക്കോ, എന്‍റെ ചിത്രങ്ങളക്കുറിച്ച് ഫഹദിനോ വലിയ ധാരണയില്ല. ഫര്‍ഹാന്‍ വ്യക്തമാക്കുന്നു. തന്‍റെ സിനിമ ഇഷ്ടമായാല്‍ ഫഹദ് അഭിനന്ദിക്കാറുണ്ടെന്നും, തന്നെയും ഫഹദിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും അത് ഫഹദിനു അപമാനമാണെന്നും ഫര്‍ഹാന്‍ തുറന്നുപറയുന്നു.

shortlink

Related Articles

Post Your Comments


Back to top button