GeneralNEWS

മോഹന്‍ലാല്‍ ഇരമ്പം; ഫേസ്ബുക്കില്‍ നിന്ന് പടിയിറങ്ങി ഡോക്ടര്‍ ബിജു

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യ അതിഥിയാകുന്നതിനെ എതിര്‍ത്ത മുഖ്യ വ്യക്തിയായിരുന്നു സംവിധായകനായ ഡോക്ടര്‍ ബിജു. മോഹന്‍ലാലിന്‍റെ അവാര്‍ഡ്‌ ദാന ചടങ്ങിലേക്ക് ക്ഷണിക്കരുതെന്നു ആവശ്യപ്പെട്ടു സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ച കൂട്ടരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. മോഹന്‍ലാലിനെതിരെയല്ല താന്‍ എന്ന് വാദിക്കുമ്പോഴും ഫേസ്ബുക്കില്‍ താരത്തിനു രക്ഷയില്ലാത്ത അവസ്ഥയാണ്‌, അസഭ്യ വര്‍ഷം കൊണ്ട് ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അടിമുടി വിമര്‍ശിച്ചിരിക്കുന്ന ലാല്‍ ആരാധകര്‍ ഡോക്ടര്‍ ബിജുവിനെ ഇടവും വലവും അനങ്ങാന്‍ കഴിയാത്ത വിധം തളച്ചിട്ടിരിക്കുകയാണ്.

ഒടുവില്‍ ഡോക്ടര്‍ ബിജു തന്നെ അതിനു പരിഹാരം കണ്ടെത്തി. ഫേസ്ബുക്കില്‍ നിന്ന് പടിയിറങ്ങിയ ഡോക്ടര്‍ ബിജു തന്റെ മറ്റൊരു പ്രൊഫൈലില്‍ ഇങ്ങനെ കുറിച്ചു.

എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗ്ഗം. ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ…
ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. 
ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.

shortlink

Related Articles

Post Your Comments


Back to top button