പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ചിലപ്പോൾ പെൺകുട്ടി ചിത്രം റിലീസിനിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വഴുതക്കാട് കലാഭവൻ തീയേറ്ററിൽ വെച്ച് നടക്കുന്നു. ചിലപ്പോൾ പെൺകുട്ടി എന്ന മലയാള സിനിമയുടെ അഞ്ച് ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോ റിലീസ് ചെയ്യുന്നു ബഹുമാനപ്പെട്ട ദേവസം മുന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉൽഘാടനം നിർവഹിക്കുന്നു.
സുനീഷ്ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോൾ പെൺകുട്ടി എന്ന മലയാളം സിനിമയിലൂടെ Dr.വൈക്കം വിജയലക്ഷമി ആദ്യമായി ഒരു ഹിന്ദി ഗാനവുമായി എത്തുന്നു കാശ്മീരിന്റ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന സിനിമ മലയാളത്തിന്റെ പെൺകുട്ടികളുടെ കഥയാണ് പറയുന്നതു .. നവാഗതനായ അജയ്സരിഗമ ചിട്ടപ്പെടുത്തിയ മനോഹരമായ 5 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്… മുരുകൻ കാട്ടാകട, രാജീവ് ആലുങ്കൽ, എം. കമ്മറുദ്ദീൻ, എസ്. എസ് ബിജു, Dr. ശർമ്മ, അനിൽ മുഖത്തല എന്നിവരുടെ വരികൾക്ക് Dr. വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, അർച്ചന വി പ്രകാശ്, ജിൻഷ ഹരിദാസ് അജയ് തിലക് , രാകേഷ് ഉണ്ണി തുടങ്ങിയവർ പാടുന്നു… ശ്രീ രാജീവ് ആലുങ്കൾ എഴുതിയ “ചങ്ങാതി കാറ്റേ ഇടവഴിയരുകിൽ കാത്തുനിൽക്കാമോ” .. എന്ന ഗാനവും മുരുകൻ കാട്ടാകട എഴുതിയ “കൊഴിഞ്ഞ പൂക്കളല്ല നാം… വിടർന്ന പൂക്കളാണ് നാം…” എന്ന ഗാനവും സ്കൂൾ കുട്ടികൾക്കിടയിൽ ശ്രദ്ധേയമാകും എന്നു ഉറപ്പാണ് … കുട്ടികളുടെ ചാപല്യങ്ങളും രാഷ്ട്രീയമില്ലാത്ത വിപ്ലവവുമാണ് ഗാനം ലക്ഷ്യമാക്കുന്നത്… അടുത്തിടെ സോഷ്യൽ മീഡിയയിൽ കമലഹാസന്റെ വിശ്വരൂപത്തിൽ ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാതു നാൻ എന്നു തുടങ്ങുന്ന ഗാനം കൂലിപ്പണിക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി പാടി ഫെയ്സ് ബുക്കടക്കം സമൂഹ മാധ്യമങ്ങളിൽവൻ ഹിറ്റായിരുന്നു രാകേഷ് ഉണ്ണി ആദ്യമായി ചിലപ്പോൾ പെൺകുട്ടിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്…
കലോത്സവ വേദികളിൽ വിസ്മയങ്ങൾ തീർത്ത ആവണി എസ് പ്രസാദും, കാവ്യാ ഗണേശും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ ശക്തമായ കാശ്മീര്‍ പെണ്‍കുട്ടിയെ അവതരിപ്പിക്കുന്നത് സമ്രിന്‍ രതീഷ്.
Post Your Comments