
സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടും പലരും വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഇരയെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്നും വ്യക്തമാക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ മേഖലയില്‍ നിന്ന് തുടങ്ങിയ ശ്രീയുടെ ലൈംഗിക ചൂഷണ കഥ തമിഴ് സിനിമാ ലോകത്തെയും വിറപ്പിച്ചിരിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകര്‍ക്കെതിരെ ശ്രീ നടത്തിയ ആരോപണം പലരെയും ഞെട്ടിച്ചു, സുന്ദര്സിയും, മുരുഗദോസും ഉള്‍പ്പെട്ട സംവിധായകര്‍ക്കെതിരെ ശക്തമായ ലൈംഗിക ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡി തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നു.
ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നു പറഞ്ഞ് കേസില്‍ കുടുക്കി ജയിലിലാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും, സിനിമയില്‍ അവസരങ്ങള്‍ വരുമ്പോള്‍ ഇവര്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ച് താന്‍ ഭയക്കുന്നുണ്ടെന്നും ശ്രീ റെഡ്ഡി ഒരു മാധ്യമത്തിനോട് സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments