ആക്രമിക്കപ്പെട്ട നടിയുടെ വിഷയവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന താരസംഘനയായ ‘അമ്മ’ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് നടന്‍ ബാബുരാജ്, പക്ഷെ ഒരു മാധ്യമങ്ങളും അതിനെക്കുറിച്ച് സംസാരിക്കാറില്ലെന്നും ബാബുരാജ് പറയുന്നു.
‘ആരോഗ്യ സ്ഥിതി മോശമായ സീനിയര്‍ താരം ക്യാപ്റ്റന്‍ രാജുവിന് അമ്മ നല്‍കിയത് അഞ്ച് ലക്ഷം രൂപയാണ്. ഇവിടെ ഏതു സംഘടനയാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്.മൂന്ന്‍ ലക്ഷം രൂപ നല്‍കേണ്ടിടത്താണ് അമ്മ അദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപ നല്‍കിയത്. പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒട്ടേറെ നല്ല പ്രവര്‍ത്തങ്ങങ്ങള്‍ അമ്മയുടെ ഭാഗത്ത് നിന്നുണ്ടാകുറുണ്ട്, എന്നെയും അമ്മയില്‍ നിന്ന് പുറത്താക്കിയതാണ്. ഇതുവരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം, ഇനി എന്ത് ചെയ്യുന്നുവെന്ന് നോക്കിയാല്‍ മതി, അമ്മയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഇന്നസെന്‍റിനെ പോലെയുള്ള ഒരു വ്യക്തി ‘അമ്മ’യെ നീണ്ട വര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് ചെറിയ കാര്യമായി കാണരുത്. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സില്‍ സംസാരിക്കുകയായിരുന്നു നടനും, അമ്മയിലെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് അംഗവുമായ ബാബുരാജ്.
നടിമാര്‍ ഇലക്ഷനില്‍ നില്‍ക്കുന്നതിനെ അമ്മ പൂര്‍ണ്ണമായും സ്വാഗതം ചെയ്തിട്ടുണ്ട്, ആര്‍ക്കും ഇലക്ഷനില്‍ മത്സരിക്കാം, അവിടെ വന്നു മത്സരിക്കുന്നതിനുള്ള ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ പലരും അതില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. മധു സാറിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ ഇടപ്പെട്ടിട്ടാണ് ഇലക്ഷന്‍ വേണ്ടന്ന തീരുമാനത്തില്‍ എത്തിയത്. എല്ലാവരോടും തുറന്നടിച്ച് സംസാരിക്കുന്ന സ്വഭാവക്കാരനായതിനാല്‍ അമ്മയുടെ എക്സിക്യുട്ടീവ് അംഗത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നും ബാബുരാജ് പറയുന്നു.
Post Your Comments