സര്‍ക്കാരിന് നല്കിയ നിവേദനത്തില്‍ മോഹന്‍ലാലിനെതിരെയല്ല തങ്ങള്‍ ഒപ്പിട്ടതെന്നും, മുഖ്യാതിഥിയായി മോഹന്‍ലാല്‍ വരുന്നതിനെ മാത്രമാണ് വിമര്ശിക്കുന്നതെനും ഡോക്ടര്‍ ബിജു പറയുന്നു, മോഹന്‍ലാലിനെതിരെ എന്നുള്ളത് മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ്. സംസ്ഥാന പുരസ്കാര ചടങ്ങിനു മുഖ്യാഥിതി വേണ്ട എന്നുള്ളതാണ് ഞങ്ങള്‍ അറിയിച്ചത്, മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടിയായാലും ഇത് തന്നെ സംഭവിക്കും.
പ്രകാശ് രാജിനെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത് മോഹന്‍ലാലിനെതിരെ ഒപ്പിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ നോ എന്നായിരിക്കും അദ്ദേഹം പറയുക, എന്നോട് ചോദിച്ചാലും ഉത്തരം ഇല്ല എന്ന് തന്നെയാകും, ഡോക്ടര്‍ ബിജു വ്യക്തമാക്കി. സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേയായിരുന്നു ഡോക്ടര്‍ ബിജുവിന്റെ പ്രതികരണം.
Post Your Comments