GeneralNEWS

പുരസ്കാര ചടങ്ങിലെ മോഹന്‍ലാല്‍ വിവാദം; സംവിധായകന്‍ കമലിന് പറയാനുള്ളത്

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ വിവാദമുണ്ടാകുന്ന സാഹചര്യത്തില്‍ പ്രതികരണമറിയിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ രംഗത്ത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് കമല്‍ പറയുന്നു. 
ഈ വിഷയവുമായി ബന്ധപ്പെട്ടു സര്‍ക്കാരും സംസ്കാരിക മന്ത്രിയുമാണ് ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും കമല്‍ പറയുന്നു.

മോഹന്‍ലാലിനെ പുരസ്കാര ചടങ്ങില്‍ മുഖ്യ അതിഥിയാക്കരുതെന്ന വാദമാണ് ഡോക്ടര്‍ ബിജു ഉള്‍പ്പടെയുള്ള സംവിധായകര്‍ ഒപ്പുവെച്ച നിവേദനത്തില്‍ പറയുന്നത്, നിവേദനം കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button