സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ നടന് മോഹന്‍ലാലിനെ മുഖ്യാഥിതിയായി ക്ഷണിക്കുന്നതിനെതിരെ പ്രതിഷേധവുമായി താരങ്ങള്‍ രംഗത്ത്. മോഹന്‍ലാലിനെതിരെ നടക്കുന്നത് ആസൂത്രിത ശ്രമമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സംവിധായകനും മുന്‍ നടിയും ചേര്‍ന്നാണ് മോഹന്‍ലാലിനെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങ് മോഹന്‍ലാലിനെ നാണം കെടുത്താനായി ഇവര്‍ നടത്തിയ രണ്ടാമത്തെ നീക്കമാണ് ഇതെന്നും സൂചന. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമായിരുന്നു ആദ്യം ശ്രമം. എന്നാല്‍ അതും പാളിപ്പോയി.
മുന്‍ അവാര്‍ഡ് ജേതാവായ ഒരു സംവിധായകനും ഒരു മുന്‍ നടിയുമാണ് ഇതിന് പിന്നില്‍. തുടര്‍ന്ന് ഇവര്‍ എട്ടു നടിമാരെ വിളിച്ച് പ്രസ്താവനയിറക്കാന്‍ ആവശ്യപ്പെട്ടുവെന്നും അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നുവെന്നു അറിയിക്കുകയും ചെയ്തു. ഇതാണ് മോഹന്‍ലാലിനെതിരെ ഒപ്പ് ശേഖരണത്തിനു പിന്നിലെന്നും സൂചന.
Post Your Comments