
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നത് ഒരുതരം വരട്ടു വാദമാണെന്ന് സംവിധായകന് എം.എ നിഷാദ്. ‘പുരസ്കാര ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നം? ആര്‍ക്കാണ് അത് കൊണ്ട് നഷ്ടം,എല്ലാ രീതിയിലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യനാണ് അദ്ദേഹം’.
‘അക്കാദമി സദസ്സുകളില്‍ ഇരുന്ന് മോഹന്‍ലാലിനെതിരെ ആര്‍ക്കും എന്തും വിളിച്ചു കൂവാം, ഇവര്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇറങ്ങി പറയാന്‍ ധൈര്യമുണ്ടോ? മോഹന്‍ലാല്‍ വരുന്നത് കൊണ്ട് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഇന്ദ്രസിന്റെ പകിട്ട് കുറഞ്ഞു പോകുമെന്ന് പറയുന്നതിന്റെ ലോജിക് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലെന്നും’, ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ എം. എ നിഷാദ് വ്യക്തമാക്കി.
Post Your Comments