പത്മരാജന്റെ ‘ഇടവേള’ എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഇടവേള ബാബു, താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്, അയ്യങ്കാളിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പണം വാങ്ങിയെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഇടവേള ബാബുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.
അവിവാഹിതനായ ഇടവേള ബാബു വിവാഹം ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് പ്രമുഖ ചാനലില്‍ മനസ്സ് തുറക്കുകയുണ്ടായി.
‘താന്‍ അവിവാഹിതനായിരിക്കുന്നതിന്റെ കാരണം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതെന്ന് കൊണ്ടാണെന്ന് ഇടവേള ബാബു പറയുന്നു. എനിക്കൊപ്പം ഇരിക്കുന്ന സുഹൃത്തുകള്‍ക്ക് ഒന്‍പതു മണിയാകുമ്പോഴേ ഫോണ്‍ വരും, സത്യത്തില്‍ വിവാഹ ജീവിതത്തില്‍ എത്രയധികം നുണകളാണ് പറയേണ്ടി വരിക.
ഞാന്‍ ഒരു സിനിമാക്കാരനായതില്‍ പെണ്ണ് കിട്ടില്ലെന്ന സ്ഥിതി വിശേഷം എന്റെ കുടുംബത്തില്‍ നേരെത്തെ ഉണ്ടായിരുന്നു, സിനിമ ഉപേക്ഷിച്ചിട്ട് പെണ്ണിനെ വേണ്ട എന്ന് ഞാനും അന്ന് തീരുമാനമെടുത്തു,ജീവിതത്തില്‍ നിന്ന് അങ്ങനെ അകന്നു പോയതാണ് വിവാഹ സ്വപ്‌നങ്ങള്‍’ – ഇടവേള ബാബു പങ്കുവെയ്ക്കുന്നു.
Post Your Comments