മമ്മൂട്ടി അഭിനയിച്ച ചരിത്ര സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ‘ഒരു വടക്കന്‍വീരഗാഥ’യിലെ ചന്തുവായി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘പഴശ്ശിരാജ’യായി ബിഗ് സ്ക്രീനില്‍ കളം നിറഞ്ഞത്.
യുദ്ധ പശ്ചാത്തലത്തിലെ ‘മാമാങ്ക’ കഥയിലേക്കും മമ്മൂട്ടി മാറുമ്പോള്‍ പുതിയ അത്ഭുതങ്ങള്‍ കാണമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ഒരു മഹാനടന് വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത് വിസ്മയത്തോടെയാണ് താന്‍ കണ്ടിരിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന് വ്യക്തമാക്കുകയും ചെയ്തു. അടൂരിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ കെച്ചകെംബഡ്കിയയാണ് ചിത്രത്തിന്റെ സംഘട്ടന വിഭാഗം കൈകാര്യം ചെയ്യുന്നത്.
സ്ത്രൈണ ഭാവങ്ങളിലുള്ള വേഷ പകര്ച്ചയിലൂടെയും മമ്മൂട്ടി പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. എം ജയചന്ദ്രന് സംഗീതം ചെയ്യുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്താണ് പൂര്‍ത്തിയായത്. മമ്മൂട്ടിക്ക് പുറമേ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകും. മമ്മൂട്ടി ചിത്രമെന്ന നിലയില്‍ ‘മാമാങ്കം’ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമാ പ്രേക്ഷകരും ആകാംഷപൂര്‍വ്വം കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര സിനിമയ്ക്കായി.
Post Your Comments