CinemaGeneralKollywoodLatest NewsMovie Gossips

അതീവ ഗ്ലാമര്‍ വേഷത്തില്‍ ഐറ്റം ഡാന്‍സുമായി കസ്തൂരി; താരം വീണ്ടും വിവാദത്തില്‍

ഗ്രാമീണ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് കസ്തൂരി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് എത്തിയ നദിയുടെ പുതിയ ചിത്രമാണ് വിവാദത്തില്‍. നാല്‍പ്പത്തിനാലാം വയസ്സില്‍ ഐറ്റം ഡാന്‍സ് രംഗത്ത് എത്തിയതിന്റെ പേരിലാണ് സദാചാരവാദികളുടെ വിമര്‍ശനം ഉയരുന്നത്.

തമിഴ് പടം 2.0ലെ ‘വാ വാ കാമ’ എന്ന ഗാനത്തില്‍ അതീവ ഗ്ലാമറസായാണ് കസ്തൂരി എത്തുന്നത്. ഗാനത്തിന്റെ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ പലതും സഭ്യതയ്ക്ക് നിരക്കാത്തതാണ്. ഒരു അമ്മയെന്ന നിലയ്ക്ക് ഒരു സ്ത്രീയ്ക്ക് ചേര്‍ന്നതാണോ എന്നും നാല്‍പത്തിനാലാം വയസില്‍ ഇത്തരം കോപ്രായത്തിന് മുതിരണമോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഐറ്റം ഡാന്‍സ് ചെയ്യുന്നത് മാതൃത്വത്തിനോ പരിശുദ്ധിക്കോ എതിരല്ലെന്ന് കസ്തൂരി പറയുന്നു. ഒരു പുരുഷന്‍ മദ്യപിച്ചു വന്നാലോ സെക്സി ഗാനങ്ങള്‍ക്ക് നൃത്തം ചെയ്താലോ ആര്‍ക്കും ഇല്ലാത്ത പ്രശ്നമാണ് ഒരു സ്ത്രീ അല്പം സെക്സിയായി അഭിനയിക്കുമ്പോഴെന്നും താരം പറയുന്നു.

സി.എസ് അമുതന്‍ സംവിധാനം ചെയ്തിരിക്കുന്ന തമിഴ് പടം 2.0വില്‍ നായകനായെത്തുന്നത് ശിവയാണ്. ഐശ്വര്യ മേനോന്‍, സതീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button