സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങുമായി ബന്ധപ്പെട്ടുള്ള വിവാദവുമായി ബന്ധപ്പെട്ടു ബി. ഉണ്ണി കൃഷ്ണന് തന്റെ നിലപാട് വ്യക്തമാക്കി. പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന വാദവുമായി ഡോക്ടര്‍ ബിജുവും ഗീതു മോഹന്‍ദാസും ഉള്‍പ്പടെയുള്ള 105-ഓളം കാലാകാരന്മാര് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു.
എന്നാല്‍ ഇത് അനാവശ്യമായി ഉണ്ടാകുന്ന വിവാദമാണെന്നും, മോഹന്‍ലാലിനെ പുരസ്കാര ചടങ്ങിലേക്ക് സര്‍ക്കാര്‍ ഇതുവരെയും ഒദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ബി ഉണ്ണി കൃഷ്ണന് പറയുന്നു, താരനിബിഡമായ ഒരു പുരസ്കാര ചടങ്ങിനെ താനും എതിര്‍ക്കുന്നുവെന്നും, പക്ഷെ മോഹന്‍ലാലിനെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുള്ള ആസൂത്രിതമായ ഇവരുടെ നീക്കത്തെ താന്ശക്തമായി എതിര്‍ക്കുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ ബി.ഉണ്ണി കൃഷ്ണന് വ്യക്തമാക്കി.
Post Your Comments