നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തിയ നടി മഞ്ജുവാര്യര്‍ പരസ്യ രംഗത്തും ഇപ്പോള്‍ താരമാണ്. ചില പരസ്യങ്ങള്‍ പെട്ടന്ന് ജന മനസ്സുകളില്‍ പെട്ടന്ന് ഇടം നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന് തുടങ്ങിയവര്‍ അഭിനയിച്ച പുതിയ പരസ്യം വിവാദത്തിലേയ്ക്ക്.
അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷക മനസ്സില്‍ പതിഞ്ഞ പരസ്യങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പരസ്യവുമായി ഇവരെത്തിയത്. പ്രായമായ അച്ഛനേയും കൂട്ടി ബാങ്കിലെത്തുന്ന മകള്‍ ജീവനക്കാരോട് അച്ഛന്റെ പെന്ഷന് കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അത് കേള്‍ക്കാന്‍ തയ്യാറാകാതെ മാനേജരുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. അദ്ദേഹത്തിന്റെ അരികിലെത്തിയപ്പോഴാണ് അറിയുന്നത് പെന്ഷന് രണ്ട് തവണ ക്രഡിറ്റായെന്ന്. മുടങ്ങിയതല്ല മറിച്ച് രണ്ട് തവണ പെന്ഷന് ക്രെഡിറ്റായതാണ് പ്രശ്നമെന്ന് ഇരുവരും മനസ്സിലാക്കുന്നു. ആരുമറിയില്ലല്ലോ ഇക്കാര്യം, അതിനാല്‍ തുക നിങ്ങള്‍ വെച്ചോളൂയെന്ന് മാനേജര്‍ പറയുമ്പോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് അച്ഛന് ഉറപ്പിച്ച് പറയുന്നതാണ് പരസ്യം. പരസ്യം പുറത്തുവന്ന് അധികനേരമാവുന്നതിന് മുന്‍പ് തന്നെ പ്രതിഷേധവുമായി ബാങ്കിങ് രംഗത്തുള്ളവര്‍ മുന്നോട്ട് വന്നു.
എന്നാല്‍ വിവാദമായതോടെ ക്രിയേറ്റീവായി ചെയ്ത ഒരു ഫിക്ഷനായിരുന്നു ഇത്. ബോധപൂര്‍വ്വമായി ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പരസ്യത്തിന്റെ മലയാള പതിപ്പില്‍ അച്ഛനും മകളുമായി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമെത്തുമ്പോള് മറ്റ് ഭാഷകളില്‍ അദ്ദേഹത്തിനൊപ്പമെത്തിയത് മകളായ ശ്വേതയാണ്. അദ്ദേഹത്തിന്റെ മകള്‍ അഭിനയിച്ച ആദ്യ പരസ്യം കൂടിയായിരുന്നു ഇത്. അച്ഛന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോ എന്ന് ആരാധകര്‍ നിരവധി തവണ ചോദ്യമുന്നയിച്ചിരുന്നുവെങ്കിലും എഴുത്തിനോടായിരുന്നു തനിക്ക് കൂടുതല്‍ ആഭിമുഖ്യമെന്നായിരുന്നു ശ്വേത പറഞ്ഞത്. അടുത്തിടെയാണ് ഈ താരപുത്രി അഭിനയിത്തില്‍ ഒരു പരീക്ഷണം നടത്താനായി തയ്യാറായത്. മികച്ച പ്രകടനം തന്നെയാണ് മകളും കാഴ്ച വെച്ചത്.
Post Your Comments