തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍. ഡോക്ടര്‍ ബിജു ഉള്‍പ്പടെയുള്ള 107 പേര്‍ മോഹന്‍ലാലിനെതിരെ നിവേദനം സമര്‍പ്പിച്ചു. അമ്മയിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിനെതിരെ സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാര ചടങ്ങിലെ മുഖ്യ അതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്ന ആവശ്യം ഉയര്‍ത്തിയാണ് നിവേദനം സമര്‍പ്പിച്ചത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, എന്‍.എസ്.മാധവന്‍, സേതു, സച്ചിദാനന്ദന്‍, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ രാജീവ് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവെച്ച മറ്റു പ്രമുഖര്‍.
Post Your Comments