CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലിനോട് എന്തിന് അയിത്തം ? സംവിധായകന്റെ കുറിപ്പ് വൈറല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാഥിതി ആക്കുന്നതിനെതിരെ വലിയ വിമര്‍ശനം ശക്തമാകുകയാണ്. ഇതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്‌, പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു. മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം.സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല എന്ന് നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിനോട് എന്തിന് അയിത്തം ? ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്‌,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം.സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം.മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്‌റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ഇടവേള ബാബു വിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെന്കില്‍ അതൊരു വിഷയമാക്കാം).മലയാളിയുടെ മനസ്സില്‍ നടനകലയിലൂടെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സര്‍ക്കാറിന്റ്‌റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്‌കാര ജേതാക്കളുടേതോ ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.പംരസ്‌കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?.
ഇതൊരംതരം വരട്ട് വാദമാണ്..മോഹന്‍ലാലിന്റ്‌റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെന്കില്‍,അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച്‌ നീക്കാം എന്നാരെന്കിലും കരുതുന്നുണ്ടെന്കില്‍ അക്കൂട്ടരോട് സഹതാപം മാത്രം.

മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റ്‌റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്.
എന്തായാലും,ഒരം പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഞാന്‍ അത് ഏറ്റു വാങ്ങും..ഇതെന്റ്‌റെ നിലപാടാണ്..എന്റ്‌റെ ശരിയും.ആ..രാഷ്ട്രീയ പരമായ വിയോജിപ്പുകള്‍ എന്റ്‌റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല

shortlink

Related Articles

Post Your Comments


Back to top button