CinemaGeneralMollywoodNEWS

‘മുണ്ടുടുക്കട്ടെ എന്നായിരുന്നു എല്ലാവരുടെയും തീരുമാനം’; ‘ഇത്തിക്കരപക്കി’യുടെ പുതിയ കോസ്റ്റ്യൂം എന്‍റെ ഐഡിയ

ഇത്തിക്കര പക്കി മുണ്ടുടുക്കട്ടെ എന്നായിരുന്നു എല്ലാവരുടെയും തീരുമാനം; ഇത്തിക്കരപക്കിയുടെ പുതിയ കോസ്റ്റ്യൂം എന്‍റെ ഐഡിയ

റിലീസിന് ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ ഇത്തിക്കരപക്കിയായി അഭിനയിക്കുന്നത് മോഹന്‍ലാലാണ്. ഇത്തിക്കരപക്കിയുടെ വേഷം ചെയ്യാനായി മോഹന്‍ലാല്‍ തീരുമാനമറിയിച്ചത് വെറും പത്തു മിനിറ്റ് കൊണ്ടാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്പറയുന്നു.

സിനിമയുടെ ചിത്രീകരണഘട്ടം മുതല്‍ ഇത്തിക്കരപക്കിയുടെ വേഷം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ചരിത്ര കഥയില്‍ ഇത്തിക്കരപക്കിയുടെ വേഷം മുണ്ടാണ്. സെറ്റില്‍ ഉള്ളവരെല്ലാം ഇത്തിക്കരപക്കി മുണ്ടുടുക്കട്ടെ എന്ന അഭിപ്രായമാണ് പറഞ്ഞത് പക്ഷെ ഞാന്‍ മാത്രം ഇത്തിക്കര പക്കിയ്ക്കായി മറ്റൊരു വേഷം സജസ്റ്റ് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ ഇത്തിക്കരപക്കിയുടെ പുതിയ ലുക്കിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും അത് സ്വീകാര്യമായി. റോഷന്‍ ആന്‍ഡ്രൂസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.

നിവിന്‍ പോളി കൊച്ചുണ്ണിയായി വേഷ പകര്‍ച്ച നടത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ബോബി-സഞ്ജയ്‌ ടീമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button