വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനുമോള്‍. താരത്തിന്റെ പുതിയ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തല മൊട്ടയടിച്ചു ആശുപത്രിയില്‍ കഴിയുന്നതിനു സമാനമായ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രം വൈറല്‍ ആയതോടെ ആരാധകര്‍ താരത്തിനു എന്ത് സംഭവിച്ചെന്ന അന്വേഷണത്തിലാണ്.
പുതിയ ചിത്രത്തിന് വേണ്ടിയുള്ള നടി അനുമോളിന്റെ മേക്കോവർ ചിത്രങ്ങളായിരുന്നു അവ. തല മൊട്ടയടിച്ചുള്ള നടിയുടെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിൽ ചർച്ചയായികഴിഞ്ഞു. അനുമോൾ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
ഈ മേക്കോവറിന് പിന്നിൽ ആർക്കും അറിയാത്തൊരു വേദനയുടെ കഥ കൂടി നടി പങ്കുവച്ചു. മരം പെയ്യുമ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. നാല്പത് വര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ മായാശങ്കർ എന്ന നഴ്സ് ആയാണ് അനുമോൾ അഭിനയിച്ചത്.
‘ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങൾ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനിൽ ആയിരുന്നു മരം പെയുമ്പോൾ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’–അനുമോൾ കുറിച്ചു.
Post Your Comments