CinemaLatest NewsMollywoodTV Shows

എല്ലാവരും അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി!!

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ വിജയകരമായി മുന്നേറിയ ബിഗ്ബോസ് മലയാളത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് പലപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഓരോ ആഴ്ചയും ഷോയില്‍ നിന്നും ഓരോരുത്തര്‍ പുറത്താകും. ശ്രീലക്ഷ്മി, ശ്രിനിഷ്, അതിഥി, ദീപന്‍ എന്നിവരായിരുന്നു ഈ ആഴ്ച എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങും ബിഗ് ബോസിന്റെ വിലയിരുത്തലും അനുസരിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്. ഓരോരുത്തരേയും നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായി നിലപാടില്ലാത്തതും മറ്റുള്ളവരോട് ഇടപഴകുന്നതും വഴക്കിടുന്നതുമൊക്കെയാണ് പലര്‍ക്കും വിനയായത്.

മലയാളികളുടെ പ്രിയ താരമായ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ഷോയിലെ ഒരു മത്സരാര്‍ത്ഥിയായിരുന്നു. ശ്രീലക്ഷ്മിയെക്കുറിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.മറക്കാന്‍ കഴിയാത്ത ആളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ശ്വേതയുടെ പേരായിരുന്നു താരം പറഞ്ഞത്. പേളിയുടെ വ്യക്തിത്വം വ്യാജമാണെന്നും ഈ പരിപാടിയില്‍ നിന്നും പുറത്തുപോയാല്‍ താരത്തെ മറക്കുമെന്നായിരുന്നു ശ്രീലക്ഷ്മി പറഞ്ഞത്. കണ്ണുനിറഞ്ഞാണ് പേളി ഈ വാക്കുകള്‍ കണ്ടത്.

Sreelakshmiജഗതി ശ്രീകുമാറന്നെ കലാകരന്റെ പേര് കളഞ്ഞുകുളിക്കുന്ന തരത്തിലേക്കാണ് ശ്രീലക്ഷ്മിയുടെ പ്രകടനമെന്നായിരുന്നു അനൂപ് ചന്ദ്രന്റെ വിലയിരുത്തല്‍. ഇത് കേട്ടതും താരം വികാരധീനയാവുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഷമിപ്പിക്കുകയാണ്. ഇതേ കേട്ടതോടെ അനൂപ് ക്ഷമ പറയുകയും മറ്റുള്ളവര്‍ ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്വതന്ത്രമായി നടക്കുന്നതിന് വേണ്ടിയാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നായിരുന്നു അനൂപ് വിശദീകരിച്ചത്.

ശ്രീലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…”തന്റെ പ്രകടനം വിലയിരുത്തുമ്ബോള്‍ പപ്പയെക്കുറിച്ച്‌ പറയേണ്ട കാര്യമില്ല. പോസിറ്റീവ് വരുമ്പോള്‍ ആരും പപ്പയെക്കുറിച്ച്‌ പറയാറില്ല. എന്നാല്‍ നെഗറ്റീവാകുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പപ്പ തന്റെ വീക്കനെസ്സാണ്. ആരുടെയും ചിറകിന് കീഴിലല്ല താന്‍ കഴിയുന്നത്. എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ട്.” ഷോയില്‍ നിന്നും താരം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button