BollywoodIndian CinemaLatest NewsMovie Gossips

മോഹന്‍ലാലിന്റെ ആ നായികയോട് പ്രണയം; ഇഷ്ടം പറഞ്ഞപ്പോള്‍ യോഗ്യത ഇല്ലെന്നായിരുന്നു മറുപടി!! നടന്റെ വെളിപ്പെടുത്തല്‍

താര പ്രണയങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടി താര ജോഡികള്‍ ഒന്നിച്ച വിജയ ചിത്രം ഹരികൃഷ്ണന്സിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് ജൂഹി ചൗള. ബോളിവുഡ് പ്രണയ നായകന്‍ സല്‍മാന്‍ തനിക്ക് ജൂഹിയോടു ഉണ്ടായിരുന്ന താത്പര്യത്തെക്കുറിച്ച് ഒരു ചാനല്‍ ഷോയില്‍ തുറന്നു പറഞ്ഞു.

ഐശ്വര്യ റായ്,കത്രീന കൈഫ്,ആയിഷ ടാക്കിയ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങി ഒരുപാടു നായികമാരുടെ കാമുകനായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന സല്‍മാന്‍ ജൂഹി ചൗളയെ തനിക്കേറെ ഇഷ്ടമായിരുന്നുവെന്ന വെളിപ്പെടുത്തുന്നു. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം അന്ന് ഞാൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.

കൂടാതെ പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിച്ചിട്ടുമില്ല. ഇതിന്റെ കാരണവും സല്‍മാന്‍ വെളിപ്പെടുത്തി. ജൂഹി തന്‍റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ദീവാനാ മസ്താന എന്ന ചിത്രത്തിൽ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. വ്യവസായിയായ ജയ് മെഹ്തയെ 1995 വിവാഹം ചെയ്‌ത ജൂഹി സന്തുഷ്ടമായ കുടുബജീവിതം നയിക്കുകയാണ് താരമിപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button