സിനിമാ മേഖലയില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നിരവധി നടിമാര്‍ രംഗത്തെത്തി. അവസരങ്ങള്‍ക്കായി സഹകരിക്കണമെന്ന സംവിധായകരുടെയും അണിയറ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളെക്കുറിച്ച് ബോളിവുഡ്, മോളിവുഡ് താരങ്ങള്‍ തുറന്നു പറഞ്ഞതിന്റെ ഞെട്ടല്‍ സിനിമാ ലോകത്ത് നിന്നും മാറിയിട്ടില്ല. ഈ സമയത്ത് സീരിയല്‍ രംഗത്തും ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി രേഖ രതീഷ്.
മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് പരസ്പരം. പരസ്പരത്തിലെ കേന്ദ്ര കഥാപാത്രമായ പത്മാവതിയെ അവതരിപ്പിക്കുന്ന നടിയാണ് രേഖ രതീഷ്. തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ലെന്ന് താരം പറയുന്നു. കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകുമോ എന്ന ചെറിയ പേടി തോന്നാറുണ്ടെന്നും നടി പറയുന്നു.
തന്റെ അറിവില്‍ ഇതുവരെ സീരിയലുകളില്‍ അങ്ങനെ ഉള്ളതായി തോന്നിയിട്ടില്ല. അത്തരത്തില്‍ ചെകുത്താന്മാരായി ആരും തന്നെ മലയാളം സീരിയല്‍ രംഗത്ത് ഉണ്ടെന്ന് തോന്നുന്നില്ലെന്നും രേഖ പറയുന്നു. വേഷം കിട്ടിയാല്‍ സീരിയലുകളിലേക്ക് ഓഡീഷന് വഴിയുള്ള നേരെ തന്നെയാണ് തിരഞ്ഞെടുക്കലെല്ലാം നടക്കുന്നത്. അതിന് ഷോര്‍ട്ട് കട്ടുകളൊന്നുമില്ലെന്നും നടി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments