GeneralNEWS

മറഡോണ ഇവന്‍റ്; ശരീരത്തില്‍ സ്പര്‍ശിച്ചവനെ മലയാളത്തില്‍ തെറി പറയാന്‍ സാധിച്ചില്ല

കേരളത്തില്‍ മറഡോണ എത്തിയപ്പോള്‍ ആരാധകര്‍ക്കത് മതിമറന്ന ആഘോഷമായിരുന്നു. ബോബി ചെമ്മണൂറിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് ഒരുക്കിയത് വലിയ സ്വീകരണമായിരുന്നു. മറഡോണ ഇവന്റുമായി ബന്ധപ്പെട്ട ചടങ്ങില്‍ അവതാരകയായി ക്ഷണിക്കപ്പെട്ടത് രഞ്ജിനി ഹരിദാസിനെയായിരുന്നു.

മറഡോണയ്ക്കൊപ്പം നൃത്തം വെച്ച് ആരാധകരെ കയ്യിലെടുത്ത രഞ്ജിനിയ്ക്ക് പരിപാടിയുടെ അന്തിമ ഘട്ടത്തില്‍ നേരിടേണ്ടി വന്നത് മോശം അനുഭവങ്ങളാണ്. താന്‍ തിരികെ മടങ്ങുമ്പോള്‍ തന്റെ സുരക്ഷ ഒരുക്കിയവര്‍ക്ക് വീഴ്ച പറ്റിയെന്നും, അതിനാല്‍ തന്നെ അന്ന് അവിടെയുണ്ടായിരുന്ന ചിലര്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു. അവരോടു ,രഞ്ജിനി തട്ടിക്കയറിയതും, തെറി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയായി മാറിയിരുന്നു.

എന്റെ ശരീരത്തില്‍ ഒരാള്‍ സ്പര്‍ശിക്കുമ്പോള്‍ ‘അയ്യോ ചേട്ടാ എന്നെ പിടിക്കല്ലേ’ എന്ന് പറയുന്ന രീതിയല്ല തനിക്ക് ഉള്ളതെന്നും വളരെ പ്രകോപനപരമായി തന്നെ അവരോടു ഇടപെടുമെന്നും ഒരു അഭിമുഖ പരിപാടിയില്‍ രഞ്ജിനി വ്യക്തമാക്കി, അന്ന് കുറെ പേരുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, മലയാളത്തില്‍ തെറി പറയണമെന്നുണ്ടായിരുന്നു പക്ഷെ ഒന്നും മനസ്സില്‍ വന്നില്ല അത് കൊണ്ട് ഇംഗ്ലീഷില്‍ തെറി പറഞ്ഞാണ് ഞരമ്പ്‌ രോഗികളായ ചിലരെ താന്‍ നേരിട്ടതെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button