ജയറാം- പാര്‍വതി പ്രണയബന്ധം മലയാള സിനിമാ ലോകത്ത് അപ്രതീക്ഷിതമായി കേട്ട അനുരാഗ കഥകളില്‍ ഒന്നായിരുന്നു. പത്മാരാജന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ജയറാമിന്റെ ആദ്യ ചിത്രത്തില്‍ തന്നെ പാര്‍വതി പ്രാധാന്യമേറിയ ഒരു റോളില്‍ ഉണ്ടായിരുന്നു.
കമല്‍ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന സിനിമയ്ക്ക് ശേഷമാണ് ജയറാമും പാര്‍വതിയും വിവാഹിതരാകുന്നത്.
കമല്‍, സത്യന് അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ സ്നേഹ ബന്ധത്തിനിടയില്‍ ഹംസായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, പാര്‍വതിയുടെ അമ്മ കര്ക്കശക്കാരിയായതിനാല് ജയനന്‍ വിന്‍സെന്റിനെ പോലെയുള്ള തന്റെ അടുത്ത സുഹൃത്തുക്കള്‍ താമാശ രീതിയില്‍ പാരവെച്ചിട്ടുണ്ടെന്നും ജയറാം ഓര്‍ത്തെടുക്കുന്നു.
‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘പ്രാദേശിക വാര്‍ത്തകള്‍’, ‘ശുഭയാത്ര’ അങ്ങനെ നിരവധി സിനിമകളില്‍ ജയറാം പാര്‍വതി ജോഡികളായി അഭിനയിച്ചു. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments