സംഗീത സാന്ദ്രമായ ഒരു മികച്ച മലയാള സിനിമ കൂടി എത്തുന്നു. പ്രസാദ് നൂറനാട് ഒരുക്കുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഓഡിയോ റിലീസ് ജൂലൈ 27 ന് തിരുവനന്തപുരം വഴുതക്കാട് കലാഭവൻ തിയേറ്ററിൽ വെച്ച് രാവിലെ 9.00 മണിക്ക് പ്രമുഖരുടെ നിറ സാനിധ്യത്തിൽ നടത്തപ്പെടുന്നു. ചിത്രത്തില്‍ അഞ്ചു ഗാനങ്ങളാണ് ഉള്ളത്. വൈക്കം വിജയലക്ഷിയുടെ ഒരു ഹിന്ദിപ്പാട്ട് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഓഡിയോ റിലീസ് ചടങ്ങിലെയ്ക്ക് ഏവരെയും ക്ഷണിക്കുകയാണ് സംവിധായകന്.
പ്രിയമുള്ളവരേ, “ചിലപ്പോൾ പെൺകുട്ടി” സിനിമയുടെ ഔദ്യോഗിക ഓഡിയോ റിലീസ് (5 പാട്ടുകൾ) ഈ വരുന്ന ജൂലൈ 27 ന് തിരുവനന്തപുരം വഴുതക്കാട് കലാഭവൻ തിയേറ്ററിൽ വെച്ച് രാവിലെ 9.00 മണിക്ക് പ്രമുഖരുടെ നിറ സാനിധ്യത്തിൽ നടത്തപ്പെടുന്നു. ഇതിനോടൊപ്പം ഈ സിനിമയുടെ പുതിയ ടൈറ്റിൽ റിലീസിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോജെക്ടമുമായി ബന്ധപെട്ടു പ്രവർത്തിച്ചിട്ടുള്ള ഏവരെയും സുഹ്യത്തുക്കളേയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം ഉറപ്പാക്കണമെന്ന് അറിയിക്കുന്നു.
അപ്പോ ….. ജൂലൈ 27ന് നേരിട്ടുകാണാം.
സസ്നേഹം, പ്രസാദ് നൂറനാട്
Post Your Comments