തെന്നിന്ത്യന്‍ താര സുന്ദരി അമലപോള്‍ മലയാളികളുടെ ഇഷ്ടതാരമാണ്. സൂപ്പര്‍ താര വിജയ ചിത്രങ്ങളുടെ ഭാഗമായി നില്ക്കുന്ന അമല ഇന്‍ ബോളിവുഡിലേയ്ക്കും. അര്ജുന് രാംപാലിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അമലയുടെ ബോളിവുഡ് പ്രവേശനം.
സംവിധായകന് വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം അതീവ ഗ്ലാമറസ്സായി എത്തിയ അമല നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം തുറന്നു പറയുന്നു.
‘നല്ല ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഫര്‍ വെച്ച് നീട്ടുന്നവരൊക്കെ ബാക്കിനിയില് അഭിനയിക്കാന്‍ തയ്യാറാണോ എന്നാണ് പലപ്പോഴും ചോദിക്കുക. തയ്യാറാണെന്നുതന്നെ ഞാനും പറയും. പക്ഷെ അതിനപ്പുറം സിനിമയില്‍ എന്റെ റൊള് എന്താണെന്ന് ഞാന്‍ അവരോട് ചോദിക്കും. ഇങ്ങനെ ചില അവസരങ്ങല്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്’, അമല പറഞ്ഞു.
തമിഴ് ചിത്രങ്ങളിലെ പ്രകടനം കണ്ടാണ് നരേഷ് തന്നെ ക്ഷണിച്ചതെന്നും ഓഡിഷന് ഒന്നും ഇല്ലാതെ തീരുമാനിക്കുകയായിരുന്നെന്നും അമല പറഞ്ഞു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം.
Post Your Comments