
പ്രമുഖ നടന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ടെലിവിഷന്‍ രംഗത്തെ മിന്നും താരം സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്.
സിദ്ധാര്‍ത്ഥ് ഒടിച്ചിരുന്ന ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ എക്സ് 5 മീന്ന് കാറുകളില്‍ ഇടിച്ചായിരുന്നു അപകടം. റോഡ് ഡിവൈഡറില്‍ കയറിയ ശേഷമായിരുന്നു കാറുകളില്‍ ഇടിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അപകടകരമായ ഡ്രൈവിംഗിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments