
സീരിയലുകളിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ കൊച്ചു താരമാണ് അക്ഷര കിഷോർ. ജയറാം നായകനായ ആട് പുലിയാട്ടത്തിൽ ഗംഭീര പ്രകടനമാണ് അക്ഷര കാഴ്ചവെച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലൂടെ അക്ഷരയുടെ ഒരു ഗംഭീര വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോയാണ് അക്ഷര ആരാധകർക്കായി പങ്കുവെച്ചത്. ബോള്‍ഗാട്ടി പാലസില്‍ മറ്റ് കുട്ടിത്താരങ്ങള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ ശക്തമായ മഴ വന്നതോടെ എല്ലാവരും കണ്ടം വഴി ഓടിയെന്ന് അക്ഷര ഫേസ്ബുക്കിൽ കുറിച്ചു. മഴ വന്നിട്ടും ഓടാതെ നിന്ന അക്ഷരയെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് കൂട്ടികൊണ്ടുപോയത്
Post Your Comments