CinemaGeneralMollywood

രാഷ്ട്രീയമില്ലാത്ത വിപ്ലവവുമായി ചിലപ്പോൾ പെൺകുട്ടി

സിനിമ യില്‍ സംഗീതത്തിനു അതിപ്രാധാന്യമുണ്ട്. സംഗീത പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഗാനത്തിലേയ്ക്ക് പുതിയൊരു ചിത്രം കൂടി. സുനീഷ്ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. ഈ ചിത്രത്തിലൂടെ Dr.വൈക്കം വിജയലക്ഷമി ആദ്യമായി ഒരു ഹിന്ദി ഗാനവുമായി എത്തുന്നു. കശ്മീരിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമ മലയാളത്തിന്റെ പെൺകുട്ടികളുടെ കഥയാണ് പറയുന്നത്.

നവാഗതനായ അജയ്സരിഗമ ചിട്ടപ്പെടുത്തിയ മനോഹരമായ 5 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്… മുരുകൻ കാട്ടാകട, രാജീവ് ആലുങ്കൽ, എം. കമ്മറുദ്ദീൻ, എസ്. എസ് ബിജു, Dr. ശർമ്മ, അനിൽ മുഖത്തല എന്നിവരുടെ വരികൾക്ക് Dr. വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, അർച്ചന വി പ്രകാശ്, ജിൻഷ ഹരിദാസ് അജയ് തിലക് , രാകേഷ് ഉണ്ണി തുടങ്ങിയവർ പാടുന്നു… ശ്രീ രാജീവ് ആലുങ്കൾ എഴുതിയ “ചങ്ങാതി കാറ്റേ ഇടവഴിയരുകിൽ കാത്തുനിൽക്കാമോ” .. മുരുകൻ കാട്ടാകടയുടെ “കൊഴിഞ്ഞ പൂക്കളല്ല നാം… വിടർന്ന പൂക്കളാണ് നാം…” എന്നിവ പ്രധാന ഗാനങ്ങള്‍. ചിത്രത്തിന്‍റെ ഗാനങ്ങള്‍ പുറത്തിറക്കുന്നത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.

കുട്ടികളുടെ ചാപല്യങ്ങളും രാഷ്ട്രീയമില്ലാത്ത വിപ്ലവവുമാണ് ഗാനം ലക്ഷ്യമാക്കുന്നത്… അടുത്തിടെ സോഷ്യൽ മീഡിയയിൽ കമലഹാസന്റെ വിശ്വരൂപത്തിൽ ശങ്കർ മഹാദേവൻ പാടിയ ഉന്നൈ കാണാതു നാൻ എന്നു തുടങ്ങുന്ന ഗാനം കൂലിപ്പണിക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് ഉണ്ണി പാടിയത് ഫെയ്സ് ബുക്കടക്കം സമൂഹ മാധ്യമങ്ങളിൽവൻ ഹിറ്റായിരുന്നു. രാകേഷ് ഉണ്ണി ആദ്യമായി ചിലപ്പോൾ പെൺകുട്ടിക്ക് വേണ്ടി പാടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്…

shortlink

Related Articles

Post Your Comments


Back to top button