മനോജ്.കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘സര്‍ഗ്ഗം’ എന്ന സിനിമയിലെ ‘കുട്ടന്‍ തമ്പുരാന്‍’, ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മനോജിന്‍റെ കഥാപാത്രം വിവിധ മാനറിസങ്ങളിലൂടെ കടന്നു പോകുന്ന ഒരു അത്ഭുത വേഷമായിരുന്നു, സിനിമയില്‍ തുടക്കകാരനായ മനോജിന്റെ കയ്യില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന വേഷം ഭദ്രമായിരുന്നു.
‘പെരുന്തച്ചന്‍’ എന്ന സിനിമ കണ്ടിട്ടാണ് ഹരിഹരന്‍ മനോജ്.കെ ജയനെ സര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നത്, സര്‍ഗത്തില്‍ മനോജിന്റെ ഭാര്യയായി വേഷമിട്ടത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ രംഭയാണ്. രംഭയുടെ കന്നി ചിത്രമായിരുന്നു ‘സര്‍ഗ്ഗം’.
‘ആദ്യ ചിത്രമായതിനാല്‍ രംഭ ഏറെ പരിഭ്രമിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് മനോജ് പറയുന്നു.
സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ഞാന്‍ തൂങ്ങി നില്‍ക്കുന്ന ഒരു രംഗമുണ്ട്, ആദ്യ രാത്രിയില്‍ രംഭ പാലുമായി റൂമിലേക്ക് വരുന്നതാണ് സീന്‍, എന്റെ മരണം കണ്ട രംഭയ്ക്ക് വലിയ ഒരു ഞെട്ടലിന്റെയോ കരച്ചിലിന്റെയോ പ്രകടനത്തോടെ ആ രംഗം ഭംഗിയാക്കാന്‍ സാധിച്ചില്ല, ഒടുവില്‍ ഇരുപതോളം ടേക്ക് എടുത്താണ് ആ രംഗം പൂര്‍ത്തിയാക്കിയത്, എന്നെ കെട്ടി തൂക്കിയിരിക്കുന്നതിനാല്‍ അസ്വസ്ഥതയും അനുഭവപ്പെട്ടു, രംഭ അഭിനയിച്ചു കുളമാക്കുമ്പോള്‍ എന്നെ താഴെ ഇറക്കാന്‍ ഞാന്‍ ആവശ്യപ്പെടും’, ഒരു അഭിമുഖ പരിപാടിക്കിടെ മനോജ് പങ്കുവെച്ചു. പിന്നീടു ചിത്രം തെലുങ്കിലെത്തിയപ്പോള്‍ ഈ വേഷമൊക്കെ രംഭ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും മനോജ്.കെ ജയന്‍ ഓര്‍ത്തെടുക്കുന്നു.
Leave a Comment