ഭൂരിപക്ഷം നടിമാരും പിന്തുണയ്ക്കുന്ന സിനിമാക്കാരുടെ സ്ത്രീ സംഘടനയായ ഡബ്ലുസിസിയെ വിമര്‍ശിച്ച് നടി മമ്ത മോഹന്‍ദാസ്. സ്ത്രീകളുടെ സംരക്ഷണത്തിനായി ഇത്തരമൊരു സംഘടന ആവശ്യമേ ഇല്ലെന്നാണ് മമ്തയുടെ തുറന്നു പറച്ചില്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മമ്ത തന്റെ നിലപാട് വ്യക്തമാക്കിയത്. അമ്മയുടെ യോഗത്തില്‍ താന്‍ ഒരു തവണ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നും , അത് കൊണ്ട് തന്നെ സ്ത്രീകളുടെ പ്രവര്‍ത്തനത്തില്‍ അമ്മ ഇടപെടുന്ന രീതിയെക്കുറിച്ച് തനിക്ക് വിലയിരുത്താനാകില്ലെന്നും അഭിമുഖത്തിനിടെ മമ്ത പ്രതികരിച്ചു.
Post Your Comments