നടി ആക്രമിക്കപ്പെട്ടതുമായുള്ള പ്രസ്താവനയില്‍ നടി മമ്തയ്ക്കെതിരെ റിമ കല്ലിങ്കലും ആഷിക് അബുവും രംഗത്ത്. മോശമായി പെരുമാറുന്നവരെ സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാവാം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു മമ്തയുടെ വിവാദ പരാമര്‍ശം. പിന്നാലെ റിമയുടെ മറുപടിയുമെത്തി.
റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ട മംമ്ത, പീഡിപ്പിക്കപ്പെട്ട, അപമാനിപ്പിക്കപ്പെട്ട സഹോദരി-സഹോദരന്മാരെ, എല്‍ജിബിടി സുഹൃത്തുക്കളേ.. നിങ്ങളെ അപമാനിക്കുന്നതിലും പരിഹസിക്കുന്നതിലും ആക്രമിക്കുന്നതിലും തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്നതിലും നിങ്ങളല്ല ഉത്തരവാദികള്‍.
അവരാണ് ഉത്തരവാദികള്‍ നിങ്ങളെ ആക്രമിക്കുന്നവരാണ് അതിന് ഉത്തരവാദികള്‍. ഇത്തരം തെറ്റുകളെ ന്യായീകരിക്കുന്ന സമൂഹമാണ് ഉത്തരവാദികള്‍. തെറ്റ് ചെയ്തയാളെ സംരക്ഷിക്കുന്നവരാണ് ഉത്തരവാദികള്‍. മറ്റൊരാളുടെ തെറ്റിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. ഇനിയും ഉറക്കെ സംസാരിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുക. നിശബ്ദതയുടേയും അവഗണനയുടെ ഈ മതിലുകള്‍ നമുക്ക് തകര്‍ക്കാം.
റിമയുടെ അഭിപ്രായത്തിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു മമ്തയുടെ മറുപടി പോസ്റ്റ്. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തനിക്കും മനസ്സിലാകുമെന്നും മമ്ത പ്രതികരിച്ചു. തനിക്കും പുരുഷന്മാരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് മമ്ത പറഞ്ഞു.
സെലിബ്രിറ്റികള്‍ക്ക് മാത്രമാണിത്,എന്നാല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്ബോള്‍ ആരും എന്താണ് ശബ്ദമുയര്‍ത്താത്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ മാത്രം എന്തിനാണ് ഇത്രയും ബഹളം. ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണിത്. സിനിമാ ലോകത്തിന്റെത് മാത്രമല്ല. മമ്ത വിശദീകരിക്കുന്നു.
‘സഹതാപം മാത്രം ,അത്തരക്കാരില്‍ മംമ്ത, താങ്കളുമുണ്ട്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുന്നു ജീവിതത്തില്‍ പലരും അപമാനിച്ചിട്ടുണ്ട് എന്ന്’, റിമ വീണ്ടും മറുപടി നല്‍കി. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നായിരുന്നു പരിഹാസരൂപേണ ആഷിഖിന്റെ മറുപടി.
Post Your Comments