ബോളിവുഡിലെ തിരക്കേറിയ നായികയാണ് ജറീന്‍ ഖാന്‍. നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട താരം ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ്. സെക്സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഞാന്‍ ആണല്ലല്ലോ അതുകൊണ്ട് എങ്ങനെയുള്ള പെണ്ണുങ്ങളെ ആണ് ആണുങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന്‍ എനിക്കറിയിലല്ലോ. അതവരോടു ചോദിക്കണമെന്നായിരുന്നു ബോളിവുഡ് സുന്ദരിയുടെ മറുപടി. ആരെങ്കിലും തന്നെ പരിഹസിച്ചാല്‍ സന്തോഷം മാത്രമേയുള്ളൂവെന്നും തിരക്കിനിടയില്‍ അവര്‍ അതിനു സമയം കണ്ടെത്തുന്നല്ലോ എന്നും താരം പ്രതികരിച്ചു. ബോളിവുഡില്‍ സല്‍മാന്‍ ഖാനാണ് തന്റെ ഇഷ്ടനടനെന്നും ജറീന്‍ പങ്കുവെച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
Post Your Comments