മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ വീണ്ടും വിവാദത്തില്‍. വ്യത്യസ്തരായ പതിനാറു പേര് നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്നതും അവരുടെ നിത്യവുമുള്ള കാര്യങ്ങള്‍ ഷോയിലൂടെ കാണിക്കുന്നതുമാണ് പരിപാടി. ഇതില്‍ ഓരോ ആഴ്ചയിലും ഒരു മത്സരാര്‍ത്ഥി പുറത്താകാറുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട നടി ഹിമ ശങ്കര്‍ ഷോയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്ത്.
തന്നെക്കുറിച്ച് ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണെന്നും എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നും ഓര്‍ത്തുപോയെന്നും തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ഹിമ പറഞ്ഞു. താന്‍ പുറത്തായതോടെ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്ന സംശയമാണ് ഉയരുന്നതെന്നും അവര്‍ പറഞ്ഞു.
ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് പലരും മെസേജ് അയക്കുമ്ബോള്‍ സ്ക്രിപ്റ്റഡ് അല്ല എന്ന് മറുപടി പറഞ്ഞ് മടുത്തുവെന്നും ഹിമകുറിക്കുന്നു. ഇപ്പോള്‍ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോയെന്നു സംശയം തോന്നുന്നുവെന്നും ഹിമ പറയുന്നു. ഹിമ ശങ്കര്‍ എന്ന വ്യക്തിയെ ആളുകള്‍ മനസ്സിലാക്കേണ്ടത് ബിഗ് ബോസില്‍ എലിമിനേറ്റ് ചെയ്യപ്പെടാതിരിക്കാന്‍ കാണിക്കുന്ന പൊടിക്കൈകളുടെ പേരില്‍ ആകരുതെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ, ഞാന്‍ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്തില്ലെന്നും പിന്നെ എങ്ങനെയാണ് ആളുകള്‍ തന്നെ മനസ്സിലാക്കുകയെന്നും ഹിമ ചോദിക്കുന്നു
Post Your Comments