അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണ് പാര്‍വതി. വ്യത്യസ്തമായ കഥാപാത്ര അവതരണത്തിലൂടെശ്രദ്ധിക്കപ്പെട്ട താരം കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സുകാരുടെ തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നു. തന്നെ വിമര്‍ശിച്ചവരോട് OMKV പറഞ്ഞ പാര്‍വതിയുടെ നിലപാടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് തനിക്ക് അത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുകയാണ് താരം.
ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അത് താന്‍ പറഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കുന്നു. ”പറഞ്ഞകാര്യം മനസിലാക്കാതെ ആക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ്. അവരോട് എങ്ങനെ സംസാരിക്കും? സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരുപക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ് ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ”. പാര്‍വതി പറയുന്നു.
Post Your Comments