
ബാലതാരമായി കടന്നു വന്ന നസ്രിയ നസീം ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുമായി ചങ്ങാത്തത്തിലായത്, നായികയായി ഹിറ്റ് ചിത്രങ്ങളില്‍ മിന്നി തിളങ്ങിയ നസ്രിയ അഞ്ജലി മേനോന് ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത അഞ്ജലി നാല് വര്‍ഷത്തിനു ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ലുസിസിയില്‍ നസ്രിയ എന്ത് കൊണ്ട് അകലം പാലിക്കുന്നു എന്ന് ചിന്തിക്കുന്നവരും ഏറെയാണ്, അതിനുള്ള ഉത്തരം നസ്രിയ തന്നെ പറയുകയാണ്.
സിനിമയില്‍ സ്ത്രീ സംഘന ഉണ്ടാകേണ്ടത് ആവശ്യമാണ്, ഇത്തരത്തിലുള്ള ഒരു സംഘടന നല്ല തീരുമാനമാണ്, പക്ഷെ ഡബ്ലുസിസിയെക്കുറിച്ച് എന്നോട് ആരും അഭിപ്രായം ചോദിച്ചില്ല, ഫെമിനിസത്തെക്കുറിച്ച് പറയാന്‍ എനിക്ക് പക്വത ഇല്ലാത്തത് കൊണ്ടാകാം അവര്‍ അങ്ങനെ ചെയ്തത്, നസ്രിയ ചിരിയോടെ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ പ്രതികരണം.
Post Your Comments