വിനയന്‍ സിനിമയിലൂടെയാണ് ഹണീ റോസ് സിനിമാ രംഗത്തേക്ക് എത്തുന്നതെങ്കിലും വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണീ ഏറെ ശ്രദ്ധിക്കപ്പെടുന്നത്, ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വളരെയധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമയായിരുന്നു ‘ട്രിവാന്‍ഡ്രം ലോഡ്ജ്’.
‘ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്തപ്പോള്‍ പല ഭാഗത്ത് നിന്നും നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. സിനിമയിലെ ധ്വനി എന്ന കഥാപത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പേരിലൊക്കെ ചിത്രം വിമര്‍ശിക്കപ്പെടുമെന്ന് സിനിമ ചെയ്തു കൊണ്ടിരുന്നപ്പോള്‍ തോന്നിയില്ല. വിവാഹ മോചനം നേടിയ എഴുത്തുകാരിയുടെ വേഷം പൂര്‍ണ്ണ മനസ്സോടെയാണ് സ്വീകരിച്ചത്, ഞാന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍’. ,ഒരു അഭിമുഖ പരിപാടിക്കിടെ ഹണീ റോസ് പങ്കുവെച്ചു.
കലാഭവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് ഹണീയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Post Your Comments