
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് വിവാദത്തിലേയ്ക്ക്. ആഗസ്റ്റ് എട്ടാം തീയതി നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി നടന് മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം സര്‍ക്കാരിന്റേതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന് ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതില്‍ പ്രതിഷേധിച്ചാണ് മോഹന്‍ലാലിനെതിരെ എതിര്‍പ്പ്.
ചടങ്ങില്‍ പ്രാധാന്യം നല്‍കേണ്ടത് അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിയ്ക്കുമാണെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ. ജോസഫ് പറഞ്ഞു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു ജൂറി അംഗവും സംവിധായകനുമായ ഡോക്ടര്‍ ബിജു വ്യക്തമാക്കി. ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഗ്ലാമര്‍ കുറവായതിനാലാണോ മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് ബിജു ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഘാടക സമിതി യോഗത്തില്‍ മന്ത്രി എകെ ബാലനാണ് മോഹന്‍ലാല്‍ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്.
Post Your Comments