‘ദുല്‍ഖര്‍ സല്‍മാന്‍’ എന്ന പേരിനു പകരം ‘ദുല്‍ഖര്‍ മമ്മൂട്ടി’ എന്നൊരു പേരാണ് ദുല്‍ഖര്‍ ആദ്യമായി സിനിമയിലെത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പേരിനു പിന്നില്‍ മമ്മൂട്ടിയില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ മേഖലയില്‍ മിന്നി തിളങ്ങാന്‍ തീരുമാനമെടുത്തത്, പൃഥ്വിരാജ് സുകുമാരന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം തുടങ്ങിയവരൊക്കെ പിതാവിന്റെ പേര് കൂടി കൂടെ കൂട്ടിയപ്പോള്‍ ദുല്‍ഖര്‍ മാത്രമാണ് അതില്‍ നിന്നും വേറിട്ട് നിന്നത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പേരില്‍ മമ്മൂട്ടി ഇല്ലാത്തതിന്റെ കാരണം ദുല്‍ഖര്‍ സല്‍മാന് വ്യക്തമാക്കേണ്ടി വന്നു
‘സ്കൂളില്‍ എന്ന ആരും മമ്മൂട്ടിയുടെ മകനായി ശ്രദ്ധിക്കരുതെന്ന് വാപ്പയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു പക്ഷെ കേരളത്തില്‍ പഠിച്ചുരുന്നുവെങ്കില്‍ അങ്ങനെയൊരു ശ്രദ്ധ ലഭിക്കുമായിരുന്നു. എന്നെ മറ്റൊരു നടനായിട്ടാണ് വാപ്പ കാണുന്നത്. എന്റെ സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ആരെങ്കിലും വാപ്പയോടു ചോദിച്ചാല്‍ മറ്റു നടന്മാരെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല എന്നായിരിക്കും അദ്ദേഹം മറുപടി തരിക,. താന്‍ സിനിമയില്‍ എത്തിയതിന് ശേഷം തന്‍റെ സിനിമകളുമായോ അതിന്‍റെ പ്രൊമോഷനുമായോ ബന്ധപ്പെട്ട് വാപ്പ പ്രവൃത്തിച്ചിട്ടില്ല. ഞാന്‍ സിനിമയിലെത്തി എന്റെ പേര് ചര്‍ച്ച ചെയ്യട്ടാല്‍ മമ്മൂട്ടിയുടെ വ്യക്തിത്വവുമായി എന്റെ പേരിനെ കൂട്ടിയിണക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
Post Your Comments