
പ്രമുഖ സീരിയല്‍ നടി പ്രിയങ്ക വീട്ടില്‍ മരിച്ച നിലയില്‍. തമിഴിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക. വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പ്രിയങ്കയെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
സണ്‍ ടിവിയിലെ അപൂര്‍വ രാഗങ്ങള്‍, ഭൈരവി തുടങ്ങിയ ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ച പ്രിയങ്ക സൂപ്പര്‍ ഹിറ്റ് പരമ്പരയായ വംശത്തില്‍ പ്രധാന വേഷം ചെയ്യുകയാണ്.
Post Your Comments