CinemaGeneralMollywoodNEWS

സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിനു പിന്നില്‍ ?

മലയാളികളെ നന്നായി ചിരിപ്പിക്കാന്‍ പഠിപ്പിച്ച ഇരട്ട സംവിധായകരാണ് സിദ്ധിഖും- ലാലും. സിദ്ധിഖ്- ലാല്‍ എന്നത് ഒറ്റപ്പേരാണെന്ന് വിശ്വസിച്ചിരുന്ന പ്രേക്ഷകരും ഏറെയാണ്‌. റാംജിറാവു സ്പീക്കിംഗ്, ഇന്‍ഹരിഹര്‍ നഗര്‍, കാബൂളിവാല, വിയറ്റ്നാം കോളനി അങ്ങനെ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് വിയറ്റ്നാം കോളനി എന്ന സിനിമയ്ക്ക് ശേഷം ഒരു സിനിമ ഒരുമിച്ച് സംവിധാനം ചെയ്തിട്ടില്ല.

ലാല്‍ അഭിനയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ‘ഹിറ്റ്ലര്‍’ പോലെയുള്ള ബോക്സോഫീസ്‌ ഹിറ്റുകള്‍ ഒരുക്കി സിദ്ധിഖ് മലയാള സിനിമയുടെ സംവിധാന രംഗത്ത് കത്തി നില്‍ക്കുകയായിരുന്നു.

ഇത്രയും ഹിറ്റുകള്‍ ഒരുക്കിയ ഇവര്‍ എന്തിനു പിരിഞ്ഞു?, ലാല്‍-സിദ്ധിഖ് ചിത്രങ്ങള്‍ ആഘോഷമാക്കി മാറ്റിയ പ്രേക്ഷകര്‍ക്കുള്ളിലെ പ്രധാന സംശയങ്ങളില്‍ ഒന്നാണിത്.

ഒരു ടിവി അഭിമുഖ പരിപാടിയില്‍ ഇരുവരുടെയും വേര്‍പിരിയലിനെക്കുറിച്ച് സിദ്ധിഖ്-ലാല്‍ ടീം പറഞ്ഞതിങ്ങനെ

‘എന്തിനു പിരിഞ്ഞു എന്ന് ആലോചിക്കാതെ പിരിഞ്ഞത് കൊണ്ട് എന്തുണ്ടായി എന്ന് ആലോചിച്ചൂടെ? ഞങ്ങള്‍ തമ്മില്‍ വേര്‍പിരിയാനുണ്ടായ കാരണത്തിന് ഇന്ന് പ്രസക്തിയില്ല, കാരണം അത് ഇന്ന് നിലനില്‍ക്കുന്നില്ല, പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല, ഞങ്ങള്‍ രണ്ടുപേരും മാറി നിന്ന് സിനിമ ചെയ്തപ്പോഴും രണ്ടുപേര്‍ക്കും നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ’.-സിദ്ധിഖ് പറയുന്നു.

‘ഞങ്ങളുടെ വേര്‍പിരിയലിന്റെ കാരണം തുറന്നു പറഞ്ഞാല്‍ അത് കേള്‍ക്കുന്ന ഞങ്ങള്‍ക്കോ നിങ്ങള്‍ക്കോ യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല, അങ്ങനെ ആര്‍ക്കും ഗുണമില്ലാത്ത, ചിലപ്പോള്‍ തുറന്നു പറഞ്ഞാല്‍ ആരെയെങ്കിലെയും വേദനിപ്പിക്കാവുന്ന ഒരു കാര്യം ഇനി തുറന്നു പറഞ്ഞിട്ടെന്തിനാണ്- ലാലും വ്യക്തമാക്കുന്നു’.

shortlink

Related Articles

Post Your Comments


Back to top button