ഒരുപാട് പ്രശ്നങ്ങളും അതിലേറെ പരിഹാരവുമായി പ്രശ്ന പരിഹാരശാലയിലെ നാല്‍വര്‍ സംഘം എത്തുന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ഷബീർ ഏന സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രശ്ന പരിഹാരശാല. കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകരിലേയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയ്ക്ക് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസ് ചെയ്യുന്നു.
ഉപ്പു വള്ളി എന്ന ഗ്രാമത്തിലെ നാലു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ മുന്നേറുന്ന ഈ ചിത്രത്തില്‍ നാൽവർ സംഘങ്ങള അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. അവരെക്കൂടാതെ പ്രമുഖ താരങ്ങളായ ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്ജ്, കലാഭവൻ നവാസ്, ജയൻ ചേർത്തല, നാരായണൻകുട്ടി ,വിനോദ് കെടാമംഗലം, വിജയൻ കാരന്തൂർ ,കിരൺ രാജ്, ഹരിശ്രീ യൂസഫ്, ബൈജുകുട്ടൻ, കനകലത, തുടങ്ങിയവർ അഭിനയിക്കുന്നു. നിർമാണം പ്രണവ ചന്ദ്രൻ.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഋഷി മാമാങ്കര, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രമോദ് ഭാസ്കർ . കൈതപ്രം.പി ജയൻ, നയന ഗോപി ,ഷബീർ അലി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
Post Your Comments