
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് പ്രിയങ്ക. സിനിമയില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെങ്കിലും പ്രിയങ്കയുടെ ദാമ്പത്യ ജീവിതം വിജയകരമായിരുന്നില്ല,തന്‍റെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് വ്യക്തമാക്കുകയാണ് പ്രിയങ്ക.
തമിഴ് സിനിമാ സംവിധായകനായിരുന്നു തന്റെ ഭര്‍ത്താവ്, അധിക നാള്‍ നീണ്ടു നിന്നില്ല ഞങ്ങളുടെ ബന്ധം, നിയമപരമായി വേര്‍പിരിഞ്ഞു, ഇനിയുള്ള ജീവിതം നാല് വയസ്സുകാരന്‍ മുകുന്ദിനു വേണ്ടിയാണെന്നും പ്രിയങ്ക പറയുന്നു. അവനെ ചില സിനിമയുടെ ലൊക്കേഷനില്‍ കൊണ്ട് പോകാറുണ്ടെന്നും മുന്‍പൊരിക്കല്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി. മോന്‍ ജനിച്ച സമയത്തായിരുന്നു സിനിമയില്‍ നിന്ന് കൂടുതല്‍ ബ്രേക്ക് എടുത്തത്, അവന്‍ പിച്ചവച്ച് തുടങ്ങുന്ന സമയത്ത് സിനിമ എന്ന് പറഞ്ഞു ഇറങ്ങാനാവില്ലായിരുന്നു. പ്രിയങ്ക വ്യക്തമാക്കുന്നു.
Post Your Comments